ശബരിമല യുവതി പ്രവേശന വിഷയത്തിൽ പിണറായി സർക്കാറിനെതിരായ ഹൈക്കോടതി നിരീക്ഷക സമിതിയുടെ റിപ്പോർട്ട് പുറത്തുവന്നു. വിഐപികൾക്കും ജീവനക്കാർക്കും മാത്രം പ്രവേശിക്കാവുന്ന സ്റ്റാഫ് ഗേറ്റ് വഴിയാണ് യുവതികൾ സന്നിധാനത്തേക്ക് പ്രവേശിപ്പിച്ചത് എന്നും റിപ്പോർട്ടിൽ വ്യക്തമാണ്. അനധികൃതമായി തന്നെയാണ് ഇരുവരെയും പൊലീസ് സന്നിധാനത്തേക്ക് പ്രവേശിപ്പിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. ശ്രീകോവിലിന് മുന്നിലേക്ക് ഇവരെ എത്തിച്ചതും ഇതേ മാർഗ്ഗത്തിലൂടെ തന്നെയാണ്.പോലീസ് ഇവർക്ക് പ്രത്യേക പരിഗണന നൽകിയെന്നും നിരീക്ഷക സമിതി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.